Universal Declaration of Human Rights

മനുഷ്യാവകാശങ്ങളെക്കുറിക്കുന്ന പൊതുപ്രവ്യാപനം

Original Image file: URL:http://www.unhchr.ch/udhr/lang/mjs.htm

Click for Tamil version

പീഠിക

മനുഷ്യസമുദായത്തിന്റെ ജന്മസിദ്ധമായ അന്തസ്സും സമാവകാശവും ലോകത്തിത്ല് സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയുടെ സ്ഥാപനത്തിന്നു അടിസ്ഥാനമായിരി ക്കുന്നതിനാലും മനുഷ്യാവകാശങ്ങെളെ വകവെക്കാത്തതുകൊണ്ടു മനംമടുപ്പിക്കുന്ന ക്രൂരസംഭവങ്ങളുണ്ടാകന്നതിനാലും സര്വ്വതൊമുഖമായ സ്വാതന്ത്ര്യവും സമ്രുദ്ധിയും മനുഷ്യന്നു അനുഭവിക്കാവുന്ന ഒരൂ പുതു ലോകതിന്റെ സ്ഥാപനമാണു പൊതുജനങ്ങളുടെ ആഗ്രഹമെന്നു പ്രവ്യാപിക്കപ്പെട്ടിരിക്കുന്നതിനാലും ഹിംസാമാര്ഗ്ഗം സ്വീകരിക്കാതിരിക്കണമെങ്കിത്ല് മനുഷ്യാവകാശങ്ങളെ നിയമാനുസൂതമായി വകവെച്ചു കൊടുക്കേണ്ടതാണെന്നുള്ളതിനാലും രാഷ്ട്രങ്ങള് തമ്മിത്ല് സൌഹാദ്ദം പുലത്തേന്ടുതാണെന്നുള്ളതിനാലും ഐക്യരാഷ്ട്ര ജനത അവരൂടെ കരാറിത്ല് സ്രീപുരൂഷസമത്വത്തെക്കുറിച്ചും മനുഷ്യരൂടെ മൌലികാവകാശങ്ങളെ ക്കുറിച്ചും ജീവിതരീതി നന്നക്കുന്നതിനെക്കുറിച്ചും ഒന്നുക്കൂടി ഊന്നിപ്പാത്തിരിക്കുന്നതിനാലും മനുഷ്യാവകാശങ്ങളെയും മൌലിക സ്വാതന്ത്ര്യത്തേയും അഞൊഞം ബഹുമാനിച്ചുകൊള്ളാമെന്നു ഐക്യരാഷ്ടസ്മിതിയിലെ അംഗങ്ങള് വാഗ്ദാനം ചെയ്തിരിക്കുന്നതിനാലും ഈ അവകാശങ്ങളെയും സ്വാതന്ത്ര്യ ബോധത്തേയും കുരിച്ചു പൊതുവായി അഞൊഞം മനസ്സിലാക്കുന്നതു മേല്പറത്ത വാഗ്ദാനത്തെ സഫലമാക്കുന്നതിന്നു അതിപ്രധാനമണെന്നിരി ക്കുന്നതിനാലും ഇപ്പോള് ജനറത്ല് അസംബ്ലി (General Assembly) ഇപ്പോഠും ജനറലസംബ്ലി ഇപ്രകാരം പ്രഖ്യാപിക്കുന്നു.

മനുഷ്യാവകാശങ്ങളെ കുറിക്കുന്ന ഈ പൊതുപ്രഖ്യാപനത്തെ ഒരൂ പ്രമാണമായി കരൂതി ഏതൊരു വ്യക്തിക്കും സംഘടനക്കും അവരൂടെ പ്രയത്നംകൊണ്ടു മനുഷ്യാവകാങ്ങളെ ബഹുമാനിച്ചു വകവെച്ചു കൊടുക്കുവാന് യത്നിക്കേണ്ടുതാണു. കുമേണ രാഷ്ട്രിയവും അന്തര് രാഷ്ട്രിയവുമായ പ്രവര്ത്തനങ്ങളക്കൊണ്ടു ഈ പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്ന അവകാശങ്ങളെ ഐക്യരാശ്ട്ര സംഘടനയിലെ അംഗങ്ങളെകൊണ്ടും അവരൂടെ അധികാരത്തിലിരിക്കുന്ന ജനങ്ങളെ ക്കൊണ്ടും ഫല പ്രദമാകത്തക്കു രീതിയിത്ല് അംഗീകരിപ്പിക്കുവാന് ശ്രമികേണ്ടുതുമാണു.

വകുപ്പു 1

മനുഷ്യരെല്ലാവരൂം തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വതന്ത്ര്യത്തോടും കൂടി ജനിച്ചിട്ടുള്ളവരാണു. അഞൊഞം ഭ്രാത്രുഭാവത്തോടെ പെരൂമാറുവാനാണു മനുഷ്യന്നു വിവേക ബുദ്ധിയും മനസ്സാക്ഷിയും സിദ്ധമായിരിക്കുന്നതു.

വകുപ്പു 2

(1) ജാതി, മതം, നിറം, ഭാഷ, സ്രീപുരൂഷഭെതം, രാഷ്ട്രീയാഭിപ്രായം, സ്വത്തു, കുലം എന്നിവയെ കണക്കാക്കാതെ ഈ പ്രഖ്യാപനത്തിത്ല് പറയുന്ന അവകാശങ്ങള്ക്കും സ്വാതന്ത്ര്യത്തിന്നും സര്വ്വജനങ്ങളും അര്ഹരാണു.

(2) രാഷ്ട്രീയ സ്ഥിതിയെ അടിസ്ഥാനമാക്കി (സ്വതന്ത്രമോ, പരിമിത ഭരണാധി കാരത്തോടു കൂടിയതോ ഏതായാലും വേണ്ടുതില്ല) ഈ പ്രഖ്യാപനത്തിലെ അവകാശങ്ങളെ സംബന്ധിച്ചേടത്തോളം യാതൊരൂ വ്യത്യാസവും യാതൊരാളോടും കാണിക്കുവാന് പാടുള്ളതല്ല.

വകുപ്പു 3

സ്വയരക്ഷാഭോധത്തോടും സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുവാന് എതൊരാള്ക്കും അധികാരമുണ്ടു.

വകുപ്പു 4

യാതൊരാളേയും അടിമയാക്കി വെക്കുവാന് പാടില്ല. ഏതൊരൂ വിധത്തിലുള്ള അടിമത്വ ത്തേയും അടിമവ്യാപാരത്തേയും തടയേണ്ടുതാണു.

വകുപ്പു 5

പൈശാചികവും, ക്രൂരവും അവമാനകരവുമായ രീതിയിത്ല് ആരോടും പെരൂമാറരൂതു. ആര്ക്കും അത്തരത്തിലുള്ള ശിക്ഷകള് നത്ല്കുകയുമരൂതു.

വകുപ്പു 6

നിയമദ്രുഷ്ട്യാ ഏതൊരാള്ക്കും ഏതൊരൂ സ്ഥലത്തും അംഗീകരണത്തിന്നു അവകാശമുണ്ടു.

വകുപ്പു 7

നിയമത്തിന്നുമുന്നിത്ല് എല്ലാവരൂം തുല്യരാണെ. യാതൊരൂ ഭെദവും കൂടാതെ നിയമാനുസ്രുതമായ രക്ഷക്കു എല്ലാവര്ക്കും അര്ഹതയുള്ളതുമാണെ ഈ പ്രഖ്യാപനത്തെ ആരെന്കിലും ഏതെന്കിലും വിധത്തിത്ല് ലംഘിക്കുകയാണെന്കിത്ല് അത്തരം പ്രവ്രുത്തികളിത്ല് നിന്നും രക്ഷതേടുവാനുള്ള അധികാരം എല്ലാവര്ക്കുമുള്ളതാണെ.

വകുപ്പു 8

വ്യവസ്ഥാപിതമായ ഭരണത്താലും നിയമത്താലും സമ്മതിക്കപ്പെട്ട അവകാശങ്ങളെ ലംഘിച്ചു ആരെന്കിലും പ്രവര്ത്തിക്കുകയാണെന്കിത്ല് നിയമാനുസ്രുതമായ പ്രതിവിധി തേടുന്നതിണുള്ള അധികാരം എല്ലവര്ക്കും ഉണ്ടായിരിക്കുന്നതാണു.

വകുപ്പു 9

കാരണം കൂടാതെ യാതൊരാളേയും അറസ്റ്റു ചെയ്യാനും, തടവിത്ല് വെക്കുവാനും നാടുകടത്തുവാനും പാടുള്ളതല്ല.

വകുപ്പു 10

സ്വതന്ത്രവും പക്ഷപാതമില്ലാത്തതുമായ കോടതിമുബാകെ തന്റെ അവകാശങ്ങളേയും അധികാരങ്ങളേയും കുറിച്ചു തുറണു പറയുന്നതിന്നും തന്നിത്ല് ആരോപിയ്ക്കുന്ന കറ്റത്തെക്കുറിച്ചു വാദിയ്ക്കുന്നതിണ്ടു ഏതൊരാള്ക്കും അധികാരമുള്ളതാണെ.

വകുപ്പു 11

(1) കുറ്റവാളിയ്ക്കു വാദിയ്ക്കുന്നതിന്നു സകല സന്ദര്ഭങ്ങളും നല്ഗി നിയമാനുസ്രുതമായി പരസ്യമായ ഒരൂ വിചാരണയ്ക്കു ശേഷം കുറ്റം തെളിയുന്നതുവരെയും ഏതൊരൂ കുറ്റവാഭിയേയും നിരപരാധിയെന്നു കരൂതേണ്ടുതാണു.

(2) നിലവിലിരിയ്ക്കുന്ന നിയമങ്ങള്ക്കനുസരിച്ചു ശിക്ഷകള് മാത്രമേ ഏതൊരാള്ക്കും നത്ല്കുവാന് പാടുള്ള.

വകുപ്പു 12

കാരണം കൂടാതെ യാതൊരാളുടെ സ്വകാര്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും എഴുത്തുകത്തുകളിലും കൈ കടത്തുവാന് പാടുള്ളതല്ല എന്നുതന്നെയല്ല, യാതൊരാളുടെ സ്വഭാവത്തേയും അന്തസ്സിനേയും കാരണം കൂടാതെ ആക്ഷെപിയ്ക്കുവാനും പാടുള്ളതല്ല ആരെന്കിലും ഇതിന്നെതിരായി പ്രവ്രുത്തിയ്ക്കുയിണെന്കിത്ല് നിയമാനുസൂതമായ രക്ഷനേടുവാന് ഏതൊരാള്ക്കും അധികാരമുള്ളതാണു.

വകുപ്പു 13

(1) അതാതൂ രാജ്യാതിര്ത്തിയ്ക്കുള്ളിത്ല് സ്വതന്ത്രമായി താമസിയ്ക്കുന്നതിണും സണ്ചരിയ്ക്കുന്നതിണും ഏതൊരാള്ക്കും അവകാശമുള്ളതാണു.

(2) തന്റെ സ്വന്തം രാജ്യവും മറ്റേതൊരൂ രാജ്യവും വിടുന്നതിന്നും തന്റെ രാജ്യത്തേയ്ക്കുമടങ്ങി വരൂന്നതിന്നുമുള്ള അധികാരം ഏതൊരാള്ക്കുമുള്ളതാണു.

വകുപ്പു 14

(1) ഉപദ്രവങ്ങളിത്ല്നിന്നു രക്ഷ തേടി അഞരാജ്യങ്ങളിത്ല് ജീവിയ്ക്കുവാനുള്ള അവകാശം എല്ലാവര്ക്കും ഉള്ളതാണു.

(2) രാഷ്ട്രിയങ്ങളല്ലാത്ത കുറ്റങ്ങള്ക്കും ഐക്യരാഷ്ട്ര സംഘടനാതത്വങ്ങള്ക്കും എതിരായ ക്രുത്യങ്ങള്ക്കും മേല്പറഞ്ഞ നിയമം ബാധകമല്ല.

വകുപ്പു 15

(1) പൌരത്വത്തിന്നു എല്ലാവര്ക്കും അവകാശമുണ്ടു.

(2) അകാരണമായി യാതൊരാളിത്ല്നിന്നും പൌരത്വം എഡുത്തുകളയുവാന് പാടില്ല അതുപോലെത്തന്നെ പൌരത്വം മാറ്റുവാനുള്ള അവകാശത്തെ തടയുവാനും പാടുള്ളതല്ല.

വകുപ്പു 16

(1) ജാതിമതദേശഭേദമെഞേ പ്രായപൂര്ത്തി വന്ന ഏതൊരാള്ക്കും വിവാഹം ചെയ്തു കുടുംബസ്ഥനാകാനുള്ള അവകാശമുണ്ടു. വിവാഹിതരാക്കുവാനും വൈവാഹിക ജീവിതം നയിയ്ക്കുവാനും വിവാഹമോചനത്തിന്നും അവര്ക്കു തുല്യാവകാശങ്ങളുണ്ടു.

(2) വധുവരന്മാരൂടെ പൂര്ണ്ണസമ്മതത്തോടുക്കൂടി മാത്രമേ വിവാഹബന്ധത്തിലേര്പ്പെടുവാന് പാടുള്ള.

(3) കുടുംബം സമുദായത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമായതീനാത്ല് അതു സമുദായത്തിത്ല്നിന്നും രാജ്യത്തിത്ല്നിന്നും രക്ഷയെ അര്ഹിയ്ക്കുന്നു.

വകുപ്പു 17

(1) സ്വന്തമായും കൂട്ടുകൂടീയും വസ്തുവഹകളുടെ ഉടമസ്ഥനാകുവാന് ഏതൊരാള്ക്കും അധികാരമുണ്ടു.

(2) കാരണുംകൂടാതെ ആരൂടെ മുതലും പിടിച്ചെടുക്കുവാന് പാടുള്ളതല്ല.

വകുപ്പു 18

സ്വതന്ത്രചിന്തയ്ക്കും സ്വതന്ത്ര മതവിശ്വാസത്തിന്നും എല്ലാവര്ക്കും അധികാരമുണ്ടു. ഒറ്റെക്കായോ കൂട്ടമായിത്തന്നേയോ മതം മാറുവാനും പരസ്യമായോ രഹസ്യമായോ തന്റെ മതവിശ്വാസങ്ങളെ പ്രകടിപ്പിക്കുവാനും, പഠിപ്പിക്കുവാനും ആചരിക്കുവാനും ആരാധിക്കുവാനുമുള്ള അധികാരവും ഇതിത്ല് തന്നെ അടങ്ങിയിരിക്കുന്നു.

വകുപ്പു 19

സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്നു എല്ലാവര്ക്കും അധികാരമുണ്ടു. അതായതു യാതൊരൂ തടസ്ഥവും കൂടാതെ അഭിപ്രായങ്ങളെ ആരായുവാനും സ്വീകരിച്ചു മാറുള്ളവര്ക്കു ഏതൊരൂപാധിയിത്ല്കൂടിയും യാതൊരതിര്ത്തികളെയും കണക്കുക്കൊതെ ല്ലായിടത്തു മെത്തിക്കുവാനുള്ള അധികാരവുമുണ്ടെന്നു താല്പര്യം.

വകുപ്പു 20

(1) സമാധാനപരമായി യോഗം ചേരൂന്നതിന്നു എല്ലവര്ക്കും അധികാരമുണ്ടു.

(2) ഒരൂ പ്രത്യെക സംഘത്തിത്ല് പേരൂവാന് ആരേയും നിര്ബ്ബന്ധിക്കുവാന് പാടുള്ളതല്ല.

വകുപ്പു 21

(1) നേരിട്ടോ, സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള് വഴിക്കോ അവരവരൂടെ രാജ്യത്തിലെ ഭരണത്തിത്ല് പന്കെടുക്കുവാന് എല്ലാവര്ക്കും അധികാരമുണ്ടു.

(2) അവരവരൂടെ രാജ്യത്തെ പൊതുകാര്യങ്ങളിത്ല് പ്രവേശിക്കുവാന് എല്ലാവര്ക്കും തുല്യമായ അവകാശമുണ്ടു.

(3) ജനഹിതമായിരിക്കും ദരണാധികാരത്തിന്റെ അടിസ്ഥാനം. ജനങ്ങളുടെ ഹിതം ഇടക്കിടക്കുണ്ടാകുന്ന സ്വതന്ത്ര്യമായ പൊതുതിരഞ്ഞെടുപ്പുകള്കൊണ്ടു രേഖപ്പെത്തുന്നതാണു. തിരഞ്ഞെടുപ്പു സ്വകാര്യ വോട്ടു സംബ്രദായത്തിലോ തത്തുല്യമായതും സ്വതന്ത്ര്യവുമായ മറ്റേതെന്കിലും വിധത്തിലോ ആയിരിക്കണം.

വകുപ്പു 22

സമുദായത്തിലെ ഒരംഗമായതു കൊണ്ടു സമുദായത്തിത്ല്നിന്നുമുള്ള രക്ഷക്കു ഏതൊരാള്ക്കും അര്ഹതയുണ്ടു. അതാതു രാജ്യത്തിന്റെ കഴിവുകളനുസരിച്ചും ദേശീയ സംരംഭങ്ങളെകൊണ്ടും അന്തര്ദെശീയ സഹകരണംകൊണ്ടു അവരവരൂടെ അന്തസ്സിന്നു അപരിത്യംജ്യമായ സാമുദായികവും സാംസ്കാരികവും സംബത്തികവുമായ അവകാശങ്ങളെ നേടുന്നതിന്നും തന്റെ സ്വതന്ത്ര്യമായ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നതിന്നും ഏതൊരാള്ക്കും അധികാരമുള്ളതാണു.

വകുപ്പു 23

(1) പ്രവ്രുത്തിയെടുക്കുവാനും, സ്വതന്ത്രമായി പ്രവ്രുത്തിയെ തിരഞ്ഞെെടുക്കുവാനുമുള്ള അധികാരം എല്ലൊവര്ക്കുമുണ്ടു. ഗുണകരവും നീതിപരവുമായ പ്രവ്രുത്തിനിബന്ധനകള്ക്കും പ്രവ്രുത്തിയില്ലായ്മയിത്ല്നിന്നു രക്ഷനേടുന്നതിന്നും എല്ലവരും അര്ഹരാണു.

(2)തുല്യമായ പ്രവ്രുത്തിയടുത്താത്ല് തുല്യമായ ശബളത്തിന്നു (യാതൊരൂ തരത്തിലുള്ള വ്യത്യാസവും കൂടാതെ) എല്ലാവരും അര്ഹരാണു.

(3) പ്രവ്രുത്തിയെടുക്കുന്ന ഏതൊരാള്ക്കും കുഡുമ്ബസമേതം മനുഷ്യര്ക്കു യോജിച്ച ജീവിതം നയിക്കത്തക്കതായ ശബളത്തിന്നു അര്ഹതയുണ്ടു. ആവശ്യമാണെന്കിത്ല് സാമുദായികമായുമറ്റു രക്ഷകള്ക്കും അവന് അര്ഹനാന്നും.

(4) അവരവരൂടെ താല്പര്യങ്ങളുടെ രക്ഷക്കുവേണ്ടി ഏതോരാള്കും പ്രവ്രുത്തിസംഘടനകള് ത്രപീകരിക്കുവാനും അത്തരും സംഘടനകളിത്ല് ചേരൂവാനും അധികാരമുള്ളതാണു.

വകുപ്പു 24

ഞായമായ പ്രവ്രുത്തിസമയം ഇടക്കിടക്ക ശബളത്തോടുകൂടിയ ഒഴിര്വുദിവസങ്ങള്, ഒഴിവുസമയം, വിശ്രമം ഇതുകള്ക്കു ഏതൊരാള്ക്കും അവകാശമുള്ളതാണു.

വകുപ്പു 25

(1) ഭക്ഷണം, വസ്ത്രം, വൈദ്യസഹായം മുതലായവയെ സംബന്ധിച്ചു തനിക്കും തന്റെ കുഡുംബത്തിന്നും മതിയായ ഒരൂ ജീവിതരീതീയ്ക്കു ഏതൊരാള്ക്കും അധികാരമുള്ളതാണു. പ്രവ്രുത്തിയില്ലായ്മ, സുഖക്കേടു, അനാരോഗ്യം, വൈധവ്യം, പ്രായാധിക്യം എനൂവേന്ടു അപരിഹാര്യമായ മറ്റേതെന്കിലും ഒരവസ്ഥയിലും ഏതൊരാള്ക്കും സമുദായത്തിത്ല്നിന്നു രക്ഷ പോദിക്കുവനുള്ള അര്ഹതയുണ്ടു.

((2) ശിശുക്കളും, പ്രസവിച്ചുകിടക്കുന്ന സ്രീകളും പ്രത്യേകപരിചരണങ്ങള്ക്കും സഹായങ്ങള്ക്കും അര്ഹരാണു. ഞായമായ വിവാഹഭന്ധത്തിത്ല്നിന്നു ജനിച്ചതായാലും അല്ലെന്കിലും വേണ്ടതില്ല, സമുദായത്തിത്ല്നിന്നു തുല്യമായ രക്ഷക്കു എല്ലാ ശിശുക്കളും അര്ഹരാണു.

വകുപ്പു 26

(1) വിദ്യാഭ്യാസത്തിന്നു എല്ലാവര്ക്കും അവകാശമുണ്ടു. എലിമെണ്ടരി വിദ്യാഭ്യാസമെന്കിലും സൌജഞമായിരിക്കേന്ടതാണു. എലിമെണ്ടരി വിദ്യഭ്യാസം നിര്ബ്ബന്ധമായിരിക്കേണ്ടതുമാണു. സാന്കേതികവിദ്യാഭ്യാസം പൊതുവായി സിദ്ധിക്കത്തക്ക നിലക്കും ഉപരിവിദ്യാഭ്യാസം യോഗ്യതക്കനുസരിച്ചു എല്ലാവര്ക്കും തുല്യമായി പ്രവേശനമുള്ള നിലക്കുമായിരിക്കേണ്ടതാണു.

(2)വ്യക്തിത്വത്തിന്റെ പരിപൂര്ണ്ണവളുര്ച്ചിക്കും മനുഷ്യാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുന്നതിന്നുമായിരിക്കണും. വിദ്യാഭ്യാസം ചെയ്യിക്കുന്നതു ജനങ്ങളുക്കിടയിത്ല് സൌഹാര്ദ്ദ്രവും, സഹിഷ്ന്നുതയും പുലര്ത്തുക ലൊക സമാധാനത്തിന്നായി പ്രവര്ത്തിക്കുന്ന ഐക്യരാഷ്ട്രസമിതിയുടെ പ്രവര്ത്തനങ്ങളെ പുരോഗമിപ്പിക്കുക എന്നിവയെല്ലാം വിദ്യാഭ്യാസം കൊണ്ടു സാധിക്കേണ്ടതാണു.

(3)ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണു തങ്ങളുടെ കുട്ടികള്ക്ക നല്ഗേണ്ടതെന്നു മുന്കൂട്ടി തീര്ച്ചയാക്കുവാനുള്ള അധികാരം രക്ഷിതാക്കന്മാര്ക്കു ഉണ്ടായിരിക്കുന്നതാണു

വകുപ്പു 27

സമുദായത്തിലെ സാംസ്കാരിക സംരംങ്ങള്ളിത്ല് പങ്കെടുക്കുന്നതിന്നും, കലകളെ ആസ്വദിക്കുന്നതിന്നും ശാസ്ത്രീയ പുരോഗതിയിലും തന്മൂലമുണ്ടാക്കുന്ന ഗുണങ്ങളിലും ഭാഗഭാക്കാകുന്നതിന്നും എല്ലാവര്ക്കും അവകാശമുള്ളതാണു.

(2)കലാകാരനും ഗ്രന്ഥകാരനും ശാസ്ത്രിയമായ കണ്ടുപിടുത്തങ്ങള് നഡത്തുന്നവനും അവരവരൂടെ പ്രയത്നഫലങ്ങളിത്ല് നിന്നുണ്ടാകുന്ന ധാര്മ്മികവും ഭൌതികവുമായ ആദായങ്ങളെ സുരക്ഷിതങ്ങളാക്കുവാനുള്ള അവകാശമുണ്ടു.

വകുപ്പു 28

ഈ പ്രഖ്യാപനത്തിത്ല് പ്രതിപാദിച്ചട്ടുള്ള അധികാരസ്വാതന്ത്ര്യങ്ങളെ കൈവരൂത്തത്തക്ക രീതിയിലുള്ള സാമുദായികവും അന്തര്രാഷ്ട്രിയവുമായ ഒരൂ ജീവിതത്തോതിന്നു എല്ലാവരൂം അര്ഹരാണു.

വകുപ്പു 29

(1)വ്യക്തിത്വത്തിന്റെ സ്വതന്ത്രവും പൂര്ണ്ണവുമായ വളര്ച്ചയെ സുസാദ്ധ്യമാക്കുന്ന സമുദായത്തിന്നുവേണ്ടി പ്രവര്ത്തിക്കയെന്നുള്ളതു ഏതൊരാളുടെയും കടമയാണു.

(2)നിയമാനുസൂതമായി അഞരൂടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും വകവെച്ചു കൊടുക്കുക, സദാചാര പാരംബര്യത്തെ പുലര്ത്തുക, പൊതുജനക്ഷേമത്തെ നിലനിര്ത്തുക എന്നീതത്വങ്ങളെ മാനദുണ്ഡമായെടുത്തിട്ടായിരിക്കുണം ഏതൊരാളും അവരുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും പ്രവ്രുത്തിയിത്ല് കൊണ്ടുവരേണ്ടതു.

(3)ഐക്യരാശ്ട്രസമിതിയുടെ തത്വങ്ങള്ക്കും ആവശ്യങ്ങളുക്കും എതിരായി ഒരിക്കലും ഈ അവകാശങ്ങളെ ഉപയോഗിക്കുവാന് പാഡുള്ളതല്ല.

വകുപ്പു 30

ഒരൂ രാജ്യത്തിന്നോ, വകുപ്പിന്നോ, വ്യക്തിക്കോ, ഇഷ്ടമുള്ള പ്രവ്രുത്തികളിലെല്ലാമേ പ്പ്രെടാമെന്നോ, ഇതിലടങ്ങിയിരിക്കുന്ന തത്വങ്ങള്ക്കു എതിരായിത്തന്നെ എന്തെന്കിലും പ്രവര്ത്തിക്കാമെന്നോ ഉള്ള രീതിയിത്ല് ഈ പ്രവുാപനത്തെ ഒരിക്കലും വ്യാഖ്യാനിക്കുവാന് പാടുള്ളതല്ല.


This text is prepared in UNICODE format by Dr. Geeta of Excel Solutions based on the original available at URL:http://www.unhchr.ch/udhr/lang/mjs.htm

For English version: http://www.unhchr.ch/udhr/

If you have any comments or find any mistake, please email [geeta{at}excelsol.com]